News Desk

2021-04-23 07:41:23 pm IST
ദോഹ: ആഗോള തലത്തില്‍ കൊവിഡ് പ്രതിരോധ രംഗത്ത് ഖത്തര്‍ സര്‍ക്കാര്‍ 256 മില്യണ്‍ ഡോളര്‍ സഹായം നല്‍കിയതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ കമ്യൂണിക്കേഷന്‍ വിഭാഗമാണ് ഇക്കാര്യം പുറത്ത് വിട്ടത്.

രാജ്യാന്തര തലത്തില്‍ ഖത്തര്‍ 88 രാഷ്ട്രങ്ങളില്‍ കൊവിഡ് സഹായം എത്തിച്ചു. വാക്‌സിനേഷന്‍ പ്രക്രിയകള്‍ സുഗമമാക്കാന്‍ ലോകമെമ്പാടും 20 മില്യണ്‍ ഡോളര്‍ സഹായം നല്‍കി.

ഖത്തര്‍ എയര്‍വേയ്സിന്റെ ഇരുപതോളം വിമാനങ്ങള്‍ രാജ്യാന്തര തലത്തില്‍ സര്‍വീസുകള്‍ നടത്തുകയും വാക്‌സിനേഷന്‍ പ്രോഗ്രാമുകളെ സഹായിക്കുകയും ചെയ്തു. ഖത്തര്‍ ഡെവലപ്‌മെന്റ് ഫണ്ടിന്റെ ധന വിനിയോഗമാണ് ഖത്തര്‍ രാജ്യാന്തര തലത്തില്‍ കൊവിഡ് പ്രതിരോധ രംഗത്ത് പ്രധാനമായും ഉപയോഗപ്പെടുത്തിയത്. 

ആഗോള തലത്തില്‍ അഭയാര്‍ഥികളുടെ വാക്‌സിനേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കാന്‍ യു.എന്നുമായി ചേര്‍ന്ന് ഖത്തര്‍ റെഡ് ക്രെസന്റ് നൂറ് മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി. ഈ പദ്ധതി മൂലം മൂന്ന് മില്യണ്‍ അഭയാര്‍ഥികളുടെ വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചുവെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 



Top