News Desk

2021-04-19 06:20:43 pm IST
ദോഹ: ഖത്തറിലെ കോര്‍ണിഷ് ഇഫ്താറിന് മുമ്പുള്ള വൈകുന്നേരങ്ങളില്‍ ലഘു വ്യായാമക്കാരുടെ ഇഷ്ട കേന്ദ്രമായി മാറുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വ്യായാമ കേന്ദ്രങ്ങള്‍ അടഞ്ഞു കിടക്കുന്നത് വ്യായാമക്കാരെയും അത്ലറ്റുകളെയും സംബന്ധിച്ചിടത്തോളം കോര്‍ണിഷിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. 

രാജ്യത്ത് റമദാന്‍ ആരംഭിച്ചത് മുതല്‍ ദോഹ കോര്‍ണിഷില്‍ വൈകുന്നേരങ്ങളില്‍ എത്തുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. വൈകുന്നേരങ്ങളിലെ ഏറെ കുറെ സന്തുലിതമായ കാലാവസ്ഥ ദോഹ കോര്‍ണിഷിനെ വൈകുന്നേരങ്ങളില്‍ ആകര്‍ഷണീയമാക്കിയുട്ടുണ്ട്. 

അതേസമയം, ഇവിടെ എത്തുന്ന എല്ലാവരും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഗുണകരമാണെന്ന് പ്രാദേശിക പത്രം വിലയിരുത്തുന്നു. കൃത്യമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ നിബന്ധനകള്‍ കോര്‍ണിഷില്‍ എത്തുന്നവര്‍ പാലിക്കുന്നുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top