News Desk

2021-03-09 09:24:05 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് ആവിര്‍ഭവിച്ച കാലം തൊട്ട് ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഒന്നര മില്യണ്‍ മൊബൈല്‍ സന്ദേശങ്ങള്‍ നേരിട്ടയച്ചതായി തൊഴില്‍ മന്ത്രാലയം. പതിനാറോളം ഭാഷകളില്‍ ഒരു ലക്ഷത്തിലധികം സാധാരണ തൊഴിലാളികളോട് കൊവിഡ് കാലത്ത് അധികൃതര്‍ ആശയവിനിമയം നടത്തിയെന്നും അധികൃതര്‍ അറിയിച്ചു. 

തൊഴില്‍ മന്ത്രാലയം രാജ്യാന്തര പബ്ലിക് റിലേഷന്‍ ഓഫീസര്‍ ശൈഖ മുഹമ്മദ് അല്‍ ഖാത്തിര്‍ ആണ് ഇക്കാര്യം കഴിഞ്ഞ ദിവസം നടന്ന ഒരു വെബ്ബിനാറില്‍ ചൂണ്ടിക്കാട്ടിയത്. കൊവിഡ് ആരംഭിച്ച കാലം മുതല്‍ ഗാര്‍ഹിക തൊഴിലാളികളുടെ പരാതികള്‍ കേള്‍ക്കാന്‍ മന്ത്രാലയം പ്രത്യേക നമ്പര്‍ രാജ്യ നിവാസികള്‍ക്ക് നല്‍കിയിരുന്നു. 

രാജ്യത്തെ സാധാരണ തൊഴിലാളികള്‍ക്കിടിടയില്‍ നിന്നും കൊവിഡുമായി ബന്ധപ്പെട്ട കാലയളവില്‍ നിരവധി പരാതികള്‍ സ്വീകരിക്കുകയും അവ തീര്‍പ്പാക്കുകയും ചെയ്തു. രാജ്യത്തെ താഴേക്കിടയിലെ തൊഴിലാളികളില്‍ നിന്നും ശക്തമായ തൊഴില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് ഖത്തര്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്ന കര്‍മ്മ പദ്ധതിയെന്നും  ശൈഖ മുഹമ്മദ് അല്‍ ഖാദിര്‍. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top