News Desk

2021-02-18 08:21:49 pm IST

ദോഹ: ഖത്തറില്‍ കൊവിഡ് വാക്‌സിനെടുക്കാന്‍ സ്‌കൂള്‍ അധ്യാപകരും ജീവനക്കരും മുന്നോട്ട് വരണമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ അഭ്യര്‍ത്ഥന. വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് അബ്ദുല്‍ വാഹിദ് അല്‍ ഹമ്മദിയാണ് ഇക്കാര്യം വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്. 

അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും വാക്‌സിനെടുക്കേണ്ടത് രാജ്യത്തെ വിദ്യാര്‍ത്ഥികളുടെ കൂടി ആരോഗ്യത്തിന് വളരെയധികം പ്രാധാന്യമുള്ളതാണ്. ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികൃതരെ പ്രേരിപ്പിക്കാന്‍ മന്ത്രാലയം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 

നിലവില്‍ സ്‌കൂളുകളില്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം പ്രത്യേകിച്ച് അധ്യാപകരടങ്ങുന്ന ജീവനക്കാരില്‍ പരിശോധിച്ച ശേഷമാണ് ഇക്കാര്യത്തില്‍ നടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യം നിലവില്‍ വരുന്നത്. 

ഡിസംബര്‍ 23 മുതല്‍ മാര്‍ച്ച് 31-നുള്ളില്‍ രാജ്യത്തെ സ്‌കൂളുകളിലെ 50 ശതമാനം അധ്യാപകരെയും വാക്‌സിനേഷനു വിധേയമാക്കുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top