Breaking News
അരാംകോ ആക്രമണം : ഉത്തരവാദികള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ... | 'പ്ലാസ്റ്റിക് രഹിത ചൊവ്വാഴ്ച ' ഖത്തറിൽ പുതിയ കാമ്പയിൻ ആരംഭിച്ചു | സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു | മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി | ദോഹ മെട്രോ ഷോപ്പുകൾ വാടകക്കെടുക്കാനുള്ള രെജിസ്ട്രേഷൻ തിയതി നീട്ടി | നിലപാട് കടുപ്പിക്കുന്നു ; അമേരിക്കയുമായി ഒരു ചര്‍ച്ചക്കും ഇനിയില്ലെന്ന് ഇറാന്‍ | വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി | നെതന്യാഹു വാഴുമോ ? ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം | ഖത്തറിലെ ചില ഡ്രൈവർ വളരെ മോശമായാണ് വാഹനമോടിക്കുന്നതെന്ന് പ്രാദേശിക പത്രം | സൗദിയിൽ തടവിലായ ഖത്തരി പൗരന്മാരുമായി ഉടൻ തന്നെ ആശയവിനിമയം നടത്തുമെന്ന് ഖത്തർ |

ദോഹ :ഖത്തർ- ഇന്ത്യ സാംസ്‌കാരിക വർഷാഘോഷത്തിന്റെ ഭാഗമായി നടന്ന ഖത്തർ സാഹിത്യ- സാംസ്‌കാരിക മേള സമാപിച്ചു.   കത്താറ പൈതൃക കേന്ദ്രത്തിൽ നടന്ന 2 ദിവസത്തെ മേളയിൽ പ്രസിദ്ധ ഇന്ത്യൻ പോപ്പ് ഗായകൻ മിക സിങ്ങും എഴുത്തുകാരൻ ചേതൻ ഭഗത്തുമായിരുന്നു ശ്രദ്ധേയ സാന്നിധ്യം.  

കത്താറ ഡ്രാമ തിയേറ്ററിൽ മിക സിങ്ങിന്റെ സംഗീത വിരുന്നോടെയായിരുന്നു തുടക്കം. സമൂഹത്തെയും സ്ത്രീകളെയും ശാക്തീകരിക്കുക, പുസ്തകമെഴുത്തുകളിൽ സംസ്‌കാരത്തിന്റെ സ്വാധീനം, സിനിമയും സാംസ്‌കാരിക ഭിന്നതയും തുടങ്ങി വിഭിന്ന വിഷയങ്ങളിൽ ചർച്ച, സാംസ്‌കാരിക പരിപാടികൾ, പുസ്തക പ്രകാശനം എന്നിവയായിരുന്നു 2 ദിവസത്തെ പരിപാടികൾ. ബോളിവുഡ് താരം വിന്ദു ഡാര സിങ്, മോട്ടിവേഷനൽ സ്പീക്കർ ലക്ഷ്മി അഗർവാൾ, ഖത്തരി ആർടിസ്റ്റ് അമൽ അൽ അതേം തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു.  

Top