News Desk

2021-05-31 08:19:52 pm IST
ദോഹ: ഖത്തര്‍ സ്പെഷ്യല്‍ എയര്‍പോര്‍ട്ട് കസ്റ്റംസിന്റെ നേതൃത്വത്തില്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 2805 നിരോധിത ഗുളികകള്‍ പിടികൂടി. ഖത്തര്‍ കസ്റ്റംസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

ഭക്ഷണ സാമഗ്രികളുടെ ഷിപ്‌മെന്റിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകള്‍ കണ്ടെടുത്തത്. കൂടുതല്‍ നടപടികള്‍ക്കായി കേസ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും കസ്റ്റംസ് പ്രസിദ്ധീകരിച്ചു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top