News Desk

2021-05-06 04:13:47 pm IST
ദോഹ: ഖത്തറില്‍ വിമാനത്താവളം വഴി വന്‍ ശേഖരം മയക്കുമരുന്ന് കടത്താന്‍ ശ്രമം. എയര്‍ കാര്‍ഗോ അധികൃതരുടെയും ഖത്തര്‍ കസ്റ്റംസ് അധികൃതരുടെയും സമയോചിതമായ ഇടപെടലിലൂടെ പ്രതികളെ പിടികൂടി. അധികൃതര്‍ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 1.139 കിലോഗ്രാം മയക്കുമരുന്ന് യന്ത്രസാമഗ്രികളില്‍ ഒളിപ്പിച്ചിരുന്ന നിലയിലാണ് കണ്ടെത്തിയത്.

അനധികൃത ലഹരിവസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അതോറിറ്റി തുടര്‍ച്ചയായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ ഇത് അവഗണിച്ചു കൊണ്ടാണ് കള്ളക്കടത്തുകള്‍ നടക്കുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top