ദോഹ: ഖത്തറില്‍ യാത്രക്കാരനില്‍ നിന്ന് നിരോധിത വസ്തുക്കളും കള്ളപ്പണവും പിടികൂടി. ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് കസ്റ്റംസ് വിഭാഗം യാത്രക്കാരനെ പിടികൂടിയത്.
വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് ബാഗിന്റെ അടിയില്‍ സൂക്ഷിച്ചിരുന്ന 6.107 കിലോ ഷാബോയുടെയും നോട്ടുകളുടെയും ചിത്രങ്ങള്‍ കസ്റ്റംസ് വിഭാഗം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു.
യാത്രക്കാരനെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായും ഇയാളുടെ കൈവശം കള്ളപ്പണമുണ്ടായിരുന്നതായും കസ്റ്റംസ് അറിയിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക