News Desk

2021-05-17 05:55:45 pm IST

ദോഹ: ഖത്തറില്‍ പൊതു ആരോഗ്യ സംവിധാനങ്ങളെ കുറിച്ചുള്ള അവബോധം സാധാരണ ജനങ്ങളില്‍ വളര്‍ത്തിയെടുക്കുന്നതില്‍ ഭാഗമായി മലയാളമടക്കം ആറു ഭാഷകളില്‍ കൂടി രോഗികളുമായി ബന്ധപ്പെട്ട അവകാശ-ഉത്തരവാദിത്തങ്ങളെ കുറിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനം. 

കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് അധികൃതര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഫലിപ്പിനോ, ബംഗാളി, നേപ്പാളി, ഉറുദു, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് പുതുതായി മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കാന്‍ അധികൃതര്‍ തീരുമാനിത്തിരിക്കുന്നത്. 

2015-ല്‍ ഇതുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ അറബിക്, ഇംഗ്ലീഷ് ഭാഷയില്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിരുന്നു. ഇക്കാര്യത്തില്‍ രാജ്യത്തെ ആതുരാലയങ്ങള്‍ക്ക് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശം നല്‍കിയതായും ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top