News Desk

2021-02-18 12:52:33 pm IST
ദോഹ: ഖത്തറില്‍ വിവാഹങ്ങള്‍ക്കും മറ്റു ചടങ്ങുകള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ പുനസ്ഥാപിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് അധികൃതര്‍ ഇക്കാര്യം പറഞ്ഞത്. രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. 

ഖത്തറില്‍ കൊവിഡ് വൈറസിന്റെ രണ്ടാം തരംഗത്തിന് പ്രധാന കാരണങ്ങളില്‍ ഒന്ന് നിയന്ത്രണങ്ങളില്ലാതെ സംഘടിപ്പിക്കട്ടെ വിവാഹങ്ങളും കുടുംബ സംഗമങ്ങളുമായിരുന്നുവെന്ന് മന്ത്രാലയം വിലയിരുത്തിരുന്നു. ഗാര്‍ഹിക ഇടങ്ങള്‍ അല്ലാത്ത അടച്ചിടപ്പെട്ട ഹാളുകള്‍ മണ്ഡപങ്ങള്‍ എന്നിവയില്‍ നടത്തപെടുന്ന വിവാഹങ്ങള്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വീടുകളിലും മജ്‌ലിസുകളിലും വിവാഹ ചടങ്ങുകള്‍ നടത്താനുള്ള അനുവാദം മന്ത്രാലയം നല്‍കിയിട്ടുണ്ട്. 

വീടുകളിലും മജ്‌ലിസുകളിലും നടത്തത്തുന്ന വിവാഹങ്ങളില്‍ വധൂ വരന്മാരുടെ ഭാഗത്തു നിന്നും പത്ത് പേര്‍ക്കും തുറന്ന സ്ഥലങ്ങളില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് ഇരുപത് പേര്‍ക്കുമാണ് അനുവാദം. ഏതു ചടങ്ങിനും മെട്രാഷ്-2 വിലൂടെ അപേക്ഷ സമര്‍പ്പിക്കുകയും അനുവാദം വാങ്ങിക്കുകയും വേണം. ഇഹ്തിറാസ് ആപ്പില്‍ പച്ച നിറം തെളിഞ്ഞവര്‍ക്ക് മാത്രമേ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ടാവുകയുള്ളു.

ചടങ്ങിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് എല്ലാവരുടെയും ശരീരത്തിന്റെ താപനില അളക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടായിരിക്കണം. ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ തീര്‍ച്ചയായും മാസ്‌കുകള്‍ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം തുടങ്ങിയവയാണ് മന്ത്രാലയം ഇതുമായി ബന്ധപെട്ടു പുറത്തിറക്കിയ നിബന്ധനകളില്‍ പറയുന്നത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top