News Desk

2021-09-14 06:12:31 pm IST
ചില്‍ബ: ജപ്പാനിലെ ചില്‍ബയില്‍ നടക്കുന്ന ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഖത്തര്‍ ടീം മുന്നോട്ട്. 3-0 സ്‌കോറിനാണ് ഖത്തര്‍ ഇന്ത്യയെ മറികടന്നത്. ഗ്രൂപ് എ മാച്ചിലാണ് ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടിയത്. 

അതേസമയം, ബഹ്റൈനെതിരെ തോല്‍വി വഴങ്ങിയതിന് ശേഷം ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് ഇത്. ജപ്പാനെതിരെ ഇന്ന് ഇന്ത്യ അവസാന മത്സരം കളിക്കും. 

പ്രതിരോധ രംഗത്തെ ശക്തമായ സാന്നിധ്യമാണ് ഖത്തറിന്റെ വിജയത്തില്‍ നിര്‍ണായകമായത്. ഖത്തര്‍ നായകന്‍ ഇബ്രാഹിം ആണ് പന്ത്രണ്ട് പോയിന്റോടെ കളിയുടെ താരമായത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top