News Desk

2021-07-21 08:14:28 pm IST
ദോഹ: സുഡാനിലെ 4500 അഗതി കുടുംബങ്ങള്‍ക്ക് ഖത്തര്‍ ബലി മാംസ കിറ്റുകള്‍ വിതരണം ചെയ്തുവെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട്. ഖത്തര്‍ റെഡ് ക്രെസന്റ് മുഖാന്തരമാണ് ഈ സഹായ വിതരണം  നടന്നിരിക്കുന്നത്. ''വിദാം'' ഭക്ഷ്യ കമ്പനിയുമായി സഹകരിച്ച് ''നിങ്ങളുടെ ത്യാഗം എന്റെ ത്യാഗം'' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഖത്തര്‍ ചാരിറ്റി സഹായ വിതരണം നടത്തിയത്. 

സുഡാനിലെ ഖത്തര്‍ റെഡ് ക്രസന്റിന്റെ പ്രതിനിധി ഓഫീസ് ഡയറക്ടര്‍ അവഡല്ല ഹംദാന്‍ അല്‍ സിദ്ദിഖ് ആണ് ഇക്കാര്യം പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. 4,500 ദരിദ്ര കുടുംബങ്ങളാണെന്നും അതില്‍ 23,000 ത്തിലധികം ആളുകള്‍ ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 2003 മുതല്‍ സുഡാനില്‍ ഖത്തര്‍ റെഡ് ക്രെസന്റ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top