News Desk

2021-05-10 04:32:58 pm IST

ദോഹ: രാജ്യത്തെ ചെറിയ പെരുനാളുമായി ബന്ധപ്പെട്ട ബാങ്കുകളുടെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ആണ് ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലറുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ഈ ബുധനാഴ്ച ആരംഭിക്കുന്ന (മെയ് 12) ബാങ്കുകളുടെ അവധി ദിനങ്ങള്‍ ഞാറാഴ്ച വരെ (മെയ് 16 ) വരെ തുടരും. 

മെയ് പതിനേഴ് തിങ്കളാഴ്ച മുതല്‍ രാജ്യത്തെ ബാങ്കിങ് ഇടപാട് സ്ഥാപനങ്ങള്‍ ഈദ് അവധിക്ക് ശേഷം വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങും. രാജ്യത്തെ എല്ലാ ബാങ്കിങ് സ്ഥാപനങ്ങളും ഈ നിര്‍ദേശം അനുസരിക്കാന്‍ ബാധ്യസ്ഥരാണ് എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top