2019-07-28 05:41:46pm IST

ഖത്തർ ഉപയോധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ അന്തരീക്ഷത്തിൽ പ്രശ്ന പരിഹാരത്തിനുള്ള സാധ്യതകൾ തുറന്നെന്ന് ഗ്ലോബൽ ഫിനാൻസ് മാഗസിൻ റിപ്പോർട് ചെയ്തു. ഖത്തറും സൗദിയും തമ്മിൽ കുറച്ചു കാലങ്ങളായി നേരിട്ട് വിഷയങ്ങളിൽ ഏറ്റുമുട്ടാത്തത് പരിഹാരം അടുത്തെത്തിയെന്ന സന്ദേശമാണ് നൽകുന്നതെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ ഗോൾഡൻ പ്രാറ്റ് എഴുതിയ ലേഖനത്തിൽ വ്യക്തമാക്കി.

അതെ സമയം പഴയത് പോലെ ഗൾഫ് കൗൺസിലിന്റെ പ്രവർത്തനങ്ങൾ ആറു ഗൾഫ് രാഷ്ട്രങ്ങളെയും ഒരുമിച്ചു കൊണ്ട് പോവുമെന്ന് കരുതാനാവില്ല.

സൗദി സഖ്യ രാഷ്ട്രങ്ങൾ നിലവിലെ ഗൾഫ് പ്രതിസന്തിയുമായി ബന്ധപ്പെട്ട വ്യക്തമായ ചില തീരുമാനങ്ങൾ ഖത്തറുമായി ചർച്ച ചെയ്ത് സ്വരച്ചേർച്ചയിൽ എത്തിയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇക്കാര്യത്തിൽ ഖത്തർ ഭരണകൂടം കാഴ്ചവച്ച പ്രതിസന്ധി ഘട്ടങ്ങളിലെ അതീവ പക്വമായ സമീപനം മാതൃകാപരമാണെന്നും ലേഖനത്തിൽ പറയുന്നു. 

Top