2019-09-04 10:43:22am IST

ഖത്തർ ഉപരോധവുമായി ബന്ധപ്പെട്ട് മധ്യസ്ഥ ശ്രമങ്ങൾ എങ്ങുമെത്തിയില്ലെന്നു ദോഹ ആസ്ഥാനമായ പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി. കുവൈത് , അമേരിക്ക എന്നിവർ നടത്തിവരുന്നു എന്ന് പറയപ്പെടുന്ന മധ്യസ്ഥ ശ്രമങ്ങൾ എവിടെയും എത്തിയിട്ടില്ല. ഇക്കാര്യത്തിൽ ജനാധിപത്യ വിശ്വാസികൾക്ക് വലിയ രീതിയിൽ നിരാശയുണ്ട്.

ഉപരോധം മൂന്നാം വർഷത്തിലേക്ക് കടന്നിട്ടും ഇതുവരെയും ഇരു കൂട്ടരെയും ഒരു മേശക്ക് ചുറ്റും വിളിച്ചു വരുത്താൻ പോലും ആർക്കും സാധിച്ചിട്ടില്ല.

ഖത്തർ സ്വയം  പര്യാപ്തത കൈവരിക്കുകയും ലോക കപ്പ് ഫുട്ബാൾ മത്സരം പോലെ മെഗാ ഇവന്റുകൾ നടത്താൻ ഒരുങ്ങുകയും ചെയ്തതോടെ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് പോലും അടിസ്ഥാനം ഇല്ലാതായിരിക്കുകയാണെന്നും പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി. 


Top