News Desk

2020-02-21 10:43:35 pm IST
ദോഹ : ചൈനയിലെ ബീജിംഗ് ആസ്ഥാനമായുള്ള ഖത്തർ എംബസി കൊറോണ വൈറസ് പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു തുടങ്ങി. 

തങ്ങളുടെ ഔദ്യോദിക ട്വിറ്റര് അകൗണ്ട് വഴിയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ചൈനയിലെ ഖത്തർ മേധാവി മുഹമ്മദ്  അബ്ദുള്ള  അൽ ധിമിയുടെ  നേതൃത്വത്തിലാണ്  മരുന്നുകൾ ചൈനയിലെ വിവിധ  ഭാഗങ്ങളിൽ വിതരണം ചെയ്യുന്നത്.

 ചൈനക്കൊപ്പം ഖത്തർ എന്നുമുണ്ടാവുമെന്ന് ഖത്തർ സ്ഥാനപതി ചൈനീസ് അധികൃതർക്ക് ഉറപ്പ് നൽകി. നിലവിലെ സാഹചര്യങ്ങൾ പ്രതീക്ഷ നൽകുന്നതാണ് എന്ന് ഖത്തർ സ്ഥാനപതി ചൂണ്ടിക്കാട്ടി. 

Top