News Desk

2021-04-04 04:29:13 pm IST
ദോഹ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ ഖത്തര്‍ അറബിക് ഭാഷ പഠന കേന്ദ്രം സ്ഥാപിച്ചു. ഖത്തര്‍ വിദേശകാര്യ മന്ത്രാലയമാണ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 

റഷ്യയിലെ ഖത്തര്‍ സ്ഥാനപതി ഷെയ്ഖ് അഹമ്മദ് ബിന്‍ നാസര്‍ അല്‍താനി അറബിക് പഠന കേന്ദ്രത്തിന്റെ ഔദ്യോഗിക ഉല്‍ഘാടനം നിര്‍വഹിച്ചു. അറബിക് ഭാഷയുടെ രാജ്യാന്തര തലത്തില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ചക്കാണ് ഈ പുതിയ ഉദ്യമം സഹായിക്കുകയെന്ന് ഖത്തര്‍-റഷ്യ സഹകരണ കേന്ദ്രം മേധാവി ഡയാന ശര്‍മദോവ ചൂണ്ടിക്കാട്ടി.

ആഗോള തലത്തില്‍ അറബിക് ഭാഷക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സ്വീകാര്യതക്കും താല്‍പ്പര്യങ്ങള്‍ക്കും അനുഗുണമായ രീതിയില്‍ റഷ്യയിലും പഠിതാക്കള്‍ വളര്‍ന്നു വരുന്നുണ്ട്. 

ഇവര്‍ക്ക് വേണ്ടിയാണ് മോസ്‌കോ നഗരത്തിലെ അറബിക് ഭാഷ പഠന കേന്ദ്രം പ്രധാനമായും സേവനങ്ങള്‍ നല്‍കുകയെന്നും ശര്‍മദോവയെ ഉദ്ധരിച്ചു പ്രാദേശിക അറബിക് പത്രം റിപ്പോര്‍ട്ട് ചെയ്തു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top