2019-07-11 04:12:44pm IST
ദോഹ:   കെനിയയിൽ കഴിഞ്ഞ മാസം നടന്ന വന്യജീവി ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി മലയാളിയും ഖത്തർ പ്രവാസിയുമായ   ഷാജി പണിക്കർ. മസൈമര വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫി ചലഞ്ച് 2019തിന്റെ ഭാഗമായി  ലോകമെമ്പാടുമുള്ള 22 ഓളം വന്യജീവി ഫോട്ടോഗ്രാഫർമാർ  കെനിയയിലെ മാസായി മാരയിൽ സംഗമിച്ചിരുന്നു. ഇതിന്റെ ഭാഗമായി പകർത്തിയ ചിത്രത്തിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്.

ഒന്നാം സ്ഥാനം കൂടാതെ നാലാം സ്ഥാനവും അദ്ദേഹത്തിന് ലഭിച്ചു.ആദ്യമായി പങ്കെടുത്ത മത്സരമാണ് ഇതെന്നും അതിൽ വിജയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എഞ്ചിനീയറായ ഷാജി പണിക്കർ  ഒരു പതിറ്റാണ്ടിലേറെയായി തന്റെ ക്യാമറ  പ്രകൃതിയെയും മൃഗങ്ങളെയും പകർത്തുന്നുണ്ട്. 
Top