Sports Desk

2021-09-18 09:12:56 pm IST

ദോഹ: അടുത്ത വര്‍ഷം രാജ്യം ആതിഥേയത്വം വഹിക്കുന്ന ഫുട്ബാള്‍ ലോക കപ്പിനായി കൂടുതല്‍ ഇന്ത്യന്‍ ആരാധകരെ പ്രതീക്ഷിക്കുന്നതായി ഖത്തര്‍. ലോക കപ്പ് സംഘാടകരായ സുപ്രീം കമ്മറ്റിയെ ഉദ്ധരിച്ച് ദി ഹിന്ദുവാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഖത്തര്‍-ഇന്ത്യാ പാരമ്പര്യ സൗഹൃദവും മികച്ച പരസ്പര്യ ബന്ധങ്ങളും ലോക കപ്പില്‍ കൂടുതല്‍ വെളിപ്പെടും. ഖത്തറിലുള്ള ഇന്ത്യന്‍ പ്രവാസികള്‍ വളരെ ആകാംശാപൂര്‍വമാണ് ലോക കപ്പിനെ നോക്കി കാണുന്നത്. ഖത്തര്‍ എയര്‍വെയ്സ് നിരവധി ഇന്ത്യന്‍ നഗരങ്ങളെ വിദേശ രാഷ്ട്രങ്ങളുമായി ബന്ധിപ്പിക്കുന്നതില്‍ വര്ഷങ്ങളായി സുത്യര്‍ഹ സേവനങ്ങള്‍ വഹിക്കുന്നുണ്ട്. 

ലോക കപ്പിനായി നിരവധി ഇന്ത്യന്‍ ആരാധകരെ ഞങ്ങള്‍ സ്റ്റേഡിയത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്. ലോക കപ്പ് ഫുട്ബാള്‍ യോഗ്യത മത്സരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമിന്റെ വിദേശ പര്യടനങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചത് ഖത്തര്‍ ആണെന്നും സുപ്രീം കമ്മറ്റി കമ്യൂണികേഷസ് മേധാവി ഫാത്തിമ അല്‍ നുഐമി ദി ഹിന്ദുവിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top