News Desk

2021-03-19 08:25:52 pm IST

ദോഹ: ജോര്‍ദാനിലെ സിറിയന്‍ അഭയാര്‍ഥികള്‍ക്ക് ഖത്തര്‍ സര്‍ക്കാര്‍ പ്രത്യേക സഹായങ്ങള്‍ എത്തിച്ചു നല്‍കും. ഖത്തര്‍ റെഡ് ക്രെസന്റ് സംഘമാണ് മഹറഖ് പ്രവിശ്യയിലെ സിറിയന്‍ അഭയാര്‍ഥികള്‍ക്കുള്ള ക്യാംപ് സന്ദര്‍ശിക്കുകയും സഹായങ്ങള്‍ നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തത്. 

കൊവിഡ് ദുരിതവും സാമ്പത്തിക പ്രതിസന്ധിയും സിറിയന്‍ അഭയാര്‍ഥികളെ ദുരിതത്തിലാക്കിയതായി ഖത്തര്‍ റെഡ് ക്രെസന്റ് സൊസൈറ്റി സംഘങ്ങള്‍ പ്രാദേശിക പത്രത്തോട് പറഞ്ഞു. ഖത്തര്‍ ഡെവലപ്‌മെന്റ് ഫണ്ടിന്റെ നേതൃത്വത്തില്‍ സിറിയന്‍ അഭയാര്‍ഥികള്‍ക്ക് സമാധാന ജീവിതം തിരിച്ചു നല്‍കുക എന്നതാണ് റെഡ് ക്രെസന്റ് ലക്ഷ്യമിടുന്നത്. 

മാനസിക പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷ നല്‍കാനുള്ള കൗണ്‍സിലിംഗ്, സ്വയം തൊഴില്‍ പരിശീലനം എന്നിവ റെഡ് ക്രെസന്റ് സൊസൈറ്റി അഭയാര്‍ഥികള്‍ക്ക് ലഭ്യമാക്കും. അഭയാര്‍ഥികളുടെ ക്യാംപിലെ സുരക്ഷ, താമസ സ്ഥലങ്ങളിലെ ശുചിത്വം, തുടങ്ങിയ കാര്യങ്ങളും വിലയിരുത്തി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top