മനാമ: ബഹ്റൈന്‍ വിദേശകാര്യ വകുപ്പ് മന്ത്രി അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയുമായി കൂടിക്കാഴ്ച്ച നടത്തി രാജ്യത്തെ പ്രതിരോധ, ദേശീയ സുരക്ഷാ സമിതി ചെയര്മാന് എം.പി മുഹമ്മദ് അല്‍ സിസി അല്‍ ബൊവായിനയിന്.
മിഡില്‍ ഈസ്റ്റിലും ലോകത്തിലും ബഹ്റൈന്റെ നയതന്ത്ര ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും സംയുക്ത സഹകരണം വര്‍ധിപ്പിക്കുന്നതിനും വിദേശകാര്യ മന്ത്രാലയം സ്വീകരിച്ച ശ്രമങ്ങളെ എം.പി മുഹമ്മദ് പ്രശംസിച്ചു. അല്‍ ഉല കരാറിനോട് രാജ്യം പുലര്‍ത്തിയ പ്രതിബദ്ധത അദ്ദേഹം എടുത്തുപറഞ്ഞു. ഖത്തറുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാനുള്ള ഒരു ഘട്ടത്തെ അത് പ്രതിനിധീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അല്‍ ഉല കരാറില്‍ ഖത്തറിന്റെ സമീപനത്തെ ഈ കൂടിക്കാഴ്ചയില്‍ വിദേശകാര്യ മന്ത്രി വിമര്‍ശിച്ചു. പ്രാദേശിക സ്ഥിരതയുടെ ഒരു പുതിയ ഘട്ടം ആരംഭിക്കുന്നതിനായി ഖത്തറി പക്ഷം പ്രതിജ്ഞാബദ്ധത പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ഡോ. അല്‍ സയാനി അഭിപ്രായപ്പെട്ടു. ഭാവിയില്‍ ഏതെങ്കിലും അന്താരാഷ്ട്ര കരാറില്‍ ജി.സി.സി രാജ്യങ്ങള്‍ പങ്കാളികളാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മന്ത്രി ഊന്നിപ്പറഞ്ഞു. ബഹ്റൈന്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക