2019-08-27 02:19:47am IST
ദോഹ : ഖത്തറില്‍ പുതിയ അധ്യയന വര്‍ഷം സ്കൂളുകളില്‍ ഫീസ് വര്‍ധിക്കും. അഞ്ച് മുതല്‍ ഏഴ് ശതമാനം വരെയാണ് ഫീസ് വര്‍ധന. 29 സ്കൂളുകളില്‍ ഫീസ് വര്‍ധിക്കുമെന്നാണ് ദോഹയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി ഡോ.മുഹമ്മദ് ബിന്‍ അബ്ദുല്‍വാഹിദ് അലി അല്‍ഹമ്മാദി  വ്യക്തമാക്കിയത്.

പുതിയ അധ്യയന വര്‍ഷം ഫീസ് വര്‍ധനക്കായി വിദ്യാഭ്യാസമന്ത്രാലയത്തില്‍ അപേക്ഷ നല്‍കിയ 128 സ്കൂളുകളിൽ നിന്ന്  29 സ്കൂളുകളുടെ അപേക്ഷകള്‍ മന്ത്രാലയം അംഗീകരിച്ചു.  

 

Top