News Desk

2021-02-01 02:47:22 pm IST
ദോഹ: ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫിഫ ക്ലബ്ബ് ലോക കപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ ഇന്ന് മുതല്‍ പൊതു ജനങ്ങള്‍ക്ക് നല്‍കി തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈന്‍ ആയിട്ടാണ് ഭൂരിഭാഗം ടിക്കറ്റുകളും വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. 

മൂന്ന് കാറ്റഗറികളിലായി തിരിച്ചു കൊണ്ടാണ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നത്. കൊവിഡ് വാക്‌സിനേഷന്‍ രണ്ട് ഡോസ് എടുത്തവര്‍, ഒരാഴ്ച്ചമുമ്പെങ്കിലും രണ്ടാം ഡോസ് എടുത്തവര്‍, എഴുപത്തിരണ്ട് മണിക്കൂറിനുള്ളില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ തുടങ്ങിയ കാറ്റഗറികളിലായാണ് ടിക്കറ്റുകള്‍ വില്‍ക്കപ്പെടുന്നത്. 

കളി കാണാന്‍ ബുക്ക് ചെയ്ത ആരാധകര്‍ക്ക് സംഘാടകര്‍ മുഖേന സൗജന്യമായി കൊവിഡ് ടെസ്റ്റിന് വിധേയമാവാന്‍ അവസരമൊരുക്കുന്നതാണ് എന്നും അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച്ച മുതല്‍ക്കാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


ALSO WATCH

Top