News Desk

2021-05-06 10:15:51 pm IST
ദോഹ: ഫലസ്തീനില്‍ ഖത്തര്‍ ഡെവലപ്‌മെന്റ് ഫണ്ടിന്റെ ധനസഹായത്തില്‍ 3000 പേര്‍ക്ക് നമസ്‌കരിക്കാന്‍ സാധിക്കുന്ന  പള്ളി സമുച്ചയം തുറന്നു നല്‍കി. കഴിഞ്ഞ ദിവസം നടന്ന പള്ളിയുടെ ഉദ്ഘാടന ചടങ്ങില്‍ നിരവധി ഖത്തര്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് അല്‍ ശാത്തിയ്യ പരിപാടിയില്‍ മുഖ്യാതിഥിയായി.

 ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റ് മേധാവി ഖലീഫ ബിന്‍ ജാസിം അല്‍ കുവാരി ചടങ്ങില്‍ ഫലസ്തീന്‍ സര്‍ക്കാരിന്റെ പ്രത്യേക അതിഥിയായി സാന്നിധ്യം അറിയിച്ചു. ഖത്തരി കമ്പനിയായ 'ബെത്തി' ആണ് പള്ളി നിര്‍മാണത്തിന്റെ ചുമതല വഹിച്ചത്. 8,400 സ്‌ക്വയര്‍ മീറ്ററിലാണ് 3000 പേരെ ഉള്‍കൊള്ളാന്‍ സാധിക്കുന്ന പള്ളി നിര്‍മാണം പൂര്‍ത്തിയായത്. 

വിശ്വാസികള്‍ക്ക് ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കാനും മതപരമായ ചടങ്ങുകള്‍ നടത്താനും പാകത്തില്‍ റിലീജിയസ് കോംപ്ലക്‌സ് മാതൃകയിലാണ് പള്ളി നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത് എന്ന് ഖത്തര്‍ ഡെവലപ്‌മെന്റ് ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റ് അധികൃതര്‍ അറിയിച്ചു.  


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top