Breaking News
ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു | മകനെ അറസ്റ്റ് ചെയ്യാൻ വന്ന ദുബായ് പോലീസുകാരനെ അമ്മ കടിച്ചു | അൽ മോജ് മസ്കറ്റ് മാരത്തണിനായി 10, 000 പേർ ഒരുങ്ങി | ഉത്തര സിറിയയിൽ നിന്ന് കുഞ്ഞുങ്ങളടക്കം ഒരു ലക്ഷത്തോളം പേർ പലായനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് | സിറിയയിലെ അലെപ്പോ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു | ഖത്തർ ഉപരോധം ഗൾഫിലെ മറ്റു രാഷ്ട്രങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് മന്ത്രി | ഖത്തറിൽ അനധികൃത മദ്യ വില്പന; രണ്ട്‌ ഏഷ്യൻ വംശജർ അറസ്റ്റിൽ | ബ്രിട്ടീഷ് എയർവെയ്സിൽ ഖത്തർ എയർവേയ്‌സ് നിക്ഷേപം വർധിപ്പിച്ചു | ദോഹ കേന്ദ്ര വികസന പദ്ധതി ഖത്തർ അമീർ സന്ദർശിച്ചു |
2019-08-10 08:09:29am IST

ദോഹ: ഖത്തറിൽ നിന്നും  കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും  തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ പതിനൊന്നാം തിയതി വരെ നിര്‍ത്തിവെച്ചതായി വിവിധ വിമാനക്കമ്പനികള്‍  അറിയിച്ചു.എയര്‍ ഇന്ത്യാ എക്സ്പ്രസിന്‍റെ കൊച്ചി സര്‍വീസുകള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചുവിടും.

ഖത്തര്‍ എയര്‍വേയ്സ്, ഇന്‍ഡിഗോ എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യാ എക്സ്പ്രസ് തുടങ്ങി വിമാനക്കമ്പനികളാണ് പതിനൊന്ന് ഞായര്‍ വരെ നെടുമ്പാശ്ശേരിയിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തിവെച്ചത്. 

കേരളത്തിലെ ശക്തമായ മഴയെത്തുടർന്ന് വിമാനത്താവളത്തിന്‍റെ പ്രവ‍ര്‍ത്തനം തടസ്സപ്പെട്ടതിനാലാണിതെന്ന് വിവിധ വിമാനക്കമ്പനികള്‍ വ്യക്തമാക്കി.

ടിക്കറ്റെടുത്ത യാത്രക്കാര്‍ ഖത്തര്‍ എയര്‍വേയ്സിന്‍റെ 40230000 എന്ന നമ്പറിലുള്ള 24 മണിക്കൂര്‍ കോള്‍സെന്‍ററുമായി ബന്ധപ്പെടണമെന്ന് ഖത്തര്‍ എയര്‍വേയ്സ് ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു.

ഓഗസ്റ്റ് 9 മുതല്‍ പതിനൊന്ന് വരെ ടിക്കറ്റെടുത്ത ഇന്‍ഡിഗോ എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് ടിക്കറ്റ് കാന്‍സല്‍ ചെയ്യുകയോ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയോ ചെയ്യാമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഇതിന് പ്രത്യേക ചാര്‍ജ്ജ് ഈടാക്കുന്നതല്ല.

Top