News Desk

2021-04-04 01:46:52 pm IST

ദോഹ: ജോര്‍ദാന്‍ സര്‍ക്കാരിന് ഖത്തറിന്റെ സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായി ഖത്തര്‍ അറിയിച്ചു. ഖത്തര്‍ വിദേശകാര്യ മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. 

ജോര്‍ദാന്‍ രാജാവ് കഴിഞ്ഞ ദിവസങ്ങളില്‍ ആഭ്യന്തര സുരക്ഷാ രംഗത്ത് ഏര്‍പ്പെടുത്തിയ ശക്തമായ പ്രതിരോധങ്ങള്‍ സ്വാഗതാര്‍ഹമാണ്. ഇക്കാര്യത്തില്‍ ജോര്‍ദാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളെ ഖത്തര്‍ അംഗീകരിക്കുന്നു. മേഖലയുടെ സുരക്ഷക്കും ജോര്‍ദാന്റെ നയ നിലപടുകള്‍ നിര്‍ണായകമാണെന്നും വിദേശ കാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top