Breaking News
ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഒമ്പത് കാറുകൾ കൂട്ടിയിടിച്ചു | ഖത്തറിൽ പൊതുമരാമത്ത് വകുപ്പ് പുതിയ അണ്ടർ പാസ് തുറന്നു | ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തറിന്റെ എട്ട് വിമാനങ്ങൾ കൂടി പുറപ്പെടും | കേരളാ പോലീസിന്റെ 25 റൈഫിളുകൾ കാണാതായെന്ന വാർത്ത വ്യാജമെന്ന് | ഖത്തറിൽ ഹൈഡ്രോപോണിക് രീതിയിലുള്ള തക്കാളി കൃഷി വിജയത്തിലേക്ക് | കത്താറ പൈതൃക കേന്ദ്രത്തിന്റെ പ്രഥമ അൽ വാസ്മി ഗാർഡൻ ഫെസ്റ്റിവൽ നാളെ ആരംഭിക്കും | കൊറോണ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന സംശയമുയര്‍ത്തി മനീഷ് തിവാരി; 'The Eyes of Darkness' എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ട്വീറ്റ് ചെയ്തു | കൊറോണ മാംസാഹാരികളെ ശിക്ഷിക്കാനെത്തിയ അവതാരമാണെന്ന് ഹിന്ദു മഹാസഭ | സ്ത്രീകളെ ഉപയോഗിച്ച് ഫോണ്‍ കെണി; ഇസ്രായേല്‍ സൈനികരുടെ മൊബൈല്‍ ഫോണുകള്‍ കൂട്ടത്തോടെ ഹാക്ക് ചെയ്തു | ഊർജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കാൻ തർഷീദ് മത്സരങ്ങൾ നടത്തുന്നു |
2019-07-06 02:12:55pm IST
 



ദോഹ∙ ഖത്തറിന്റെ മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ച ഈ വർഷം 2.5 ശതമാനത്തിലെത്തുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം 2.3 % ആയിരുന്നു . രാജ്യത്തെ സ്വകാര്യ വ്യയത്തിലെ വർധനയാണ് ജിഡിപിയുടെ വളർച്ചയ്ക്ക് നിദാനമെന്ന് ഫിച്ച് സൊല്യൂഷന്റെ പുതിയ റിപ്പോർട്ടിലാണ് വെളിപ്പെടുത്തിയത്.

സർക്കാർ ചെലവ് വർധിച്ചതും വിലക്കയറ്റ നിയന്ത്രണവുമാണ് സ്വകാര്യ വ്യയം വർധിക്കാനുള്ള പ്രധാന കാരണം. രാജ്യത്തിന്റെ ഈ വർഷത്തെ ബജറ്റിൽ ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധം, സുരക്ഷ തുടങ്ങിയ പൊതു മേഖലയിലെ തൊഴിലവസരങ്ങൾ വർധിപ്പിക്കാനാണ് ലക്ഷ്യമിട്ടത്.

ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ 5 % വാറ്റ് നികുതി ഏർപ്പെടുത്തുകയെന്ന തീരുമാനം ഖത്തറിൽ നടപ്പാക്കുന്നതും സർക്കാർ മാറ്റിവച്ചതും സ്വകാര്യ വ്യയം വർധിപ്പിച്ചു. റിപ്പോർട്ട് പ്രകാരം ഈ വർഷം രാജ്യത്തിന്റെ ഗാർഹിക ചെലവിന്റെ വളർച്ചാ തോത് 4.6 %എത്തുമെന്നാണ് വിലയിരുത്തൽ.  

 

Top