News Desk

2021-02-10 09:48:27 pm IST
ദോഹ: ഖത്തറില്‍ അബു ഹമൂറിലെ സഫാരി മാള്‍ താല്‍ക്കാലികമായി അടച്ചു. സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് അടച്ചതെന്ന് സഫാരി മാള്‍ അധികൃതര്‍ അറിയിച്ചു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് മാള്‍ മാനേജ്‌മെന്റ് ഇക്കാര്യം അറിയിച്ചത്.

സ്ഥാപനത്തില്‍ നിയന്ത്രണാധീതമായി ആള്‍ക്കൂട്ടമെത്തിയതിനാലാണ് സര്‍ക്കാര്‍ ഈ നിര്‍ദേശം നല്‍കിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് അടച്ചത്. എന്നാല്‍ സഫാരിയുടെ മറ്റുമാളുകളില്‍ സന്ദര്‍ശിക്കുന്നതില്‍ തടസ്സമില്ലെന്നും മാള്‍ മാനേജ്‌മെന്റ് സാമൂഹ്യ മാധ്യമ പോസ്റ്റില്‍ വ്യക്തമാക്കി. 

വാണിജ്യ സമുച്ചയങ്ങളുടെ പ്രവര്‍ത്തനം 50 ശതമാനം ശേഷിയില്‍ തുടരണമെന്നും വാണിജ്യ സമുച്ചയങ്ങള്‍ക്കുള്ളിലെ എല്ലാ ഭക്ഷണശാലകളും അടയ്ക്കണമെന്നും നേരത്തേ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. റെസ്റ്റോറന്റുകള്‍ക്ക് പുറത്തു നിന്നുള്ള ഓര്‍ഡറുകള്‍ സ്വീകരിച്ച് ഭക്ഷണം വിതരണം ചെയ്യാന്‍ സാധിക്കുമെന്നും നിര്‍ദേശമുണ്ടായിരുന്നു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top