News Desk

2021-03-11 12:07:34 pm IST
ദോഹ: ഏറെ നാള്‍ നീണ്ടു നിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ രൂപീകൃതമായ പുതിയ ലിബിയന്‍ സര്‍ക്കാറിനെ പിന്തുണക്കുന്നതായി ഖത്തര്‍ സര്‍ക്കാര്‍. ഖത്തര്‍ വിദേശ കാര്യ മന്ത്രാലയമാണ് ഇക്കാര്യം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍  അക്കൗണ്ടില്‍ കുറിച്ചിരിക്കുന്നത്. 

ലിബിയന്‍ ദേശീയ ഐക്യ സര്‍ക്കാര്‍ എന്ന പേരില്‍ അബ്ദില്‍ ഹാമിദ് അല്‍ ദബീബയുടെ നേതൃത്വത്തില്‍ ആണ് പുതിയ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിലവില്‍ വന്നിരിക്കുന്നത്. ലിബിയയിലെ രാഷ്ട്രീയ അസ്ഥിരതാവസ്ഥക്ക് അറുതിവരുത്താനും രാജ്യത്ത് സമാധാനം കൊണ്ട് വരാനും പുതിയ സര്‍ക്കാരിന് ആവുമെന്നാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നതെന്ന് വിദേശ കാര്യ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. 

ലിബിയന്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ ഹൗസ് ഓഫ് റെപ്രെസെന്ററ്റീവില്‍ നടന്ന സമ്മേളനത്തിലാണ് അല്‍ ദബീബയുടെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top