Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

സുഡാനിൽ  പ്രക്ഷോഭകരുമായുള്ള ഭരണഘടനാരേഖ ഒപ്പുവെക്കാനായതിൽ ഖത്തർ സന്തോഷം അറിയിച്ചു .വിദേശ കാര്യ സഹ മന്ത്രി സുൽത്താൻ ബിൻ സഅദ് അല്മുറൈഖിയാണ് ഖത്തര് സംഘത്തെ അൽ ഖുർത്തൂമിൽ  നയിച്ചത് .സൗഹൃദ രാജ്യമായ ഇത്യോപിയുടെ വിശ്രമ രഹിതമായ പരിശ്രമത്തിലൂടെയും സുഡാനിൽ ഭരണഘടനാരേഖ ഒപ്പുവെയ്യ്കാൻ സാധിച്ചതിൽ സുഡാനെയും സുഡാൻ ജനതയേയും ഖത്തർ അഭിനന്ദിച്ചു.

സ്വാതന്ത്ര്യത്തിനും ,നീതിക്കും വേണ്ടിആഗ്രഹിക്കുന്ന എല്ലാ രാഷ്ട്രങ്ങളുടെയും  പോരാട്ടത്തിന്റെ ഫലമായാണ്  ഭരണഘടനാരേഖയിൽ ഒപ്പുവെക്കാൻ സാധിച്ചതെന്ന് ഖത്തർ വിദേശ മന്ത്രലയം പ്രസ്താവനയിൽ പറഞ്ഞു.

സുഡാൻ ജനതയുടെ ക്ഷേമത്തിനും,പരമാധികാരത്തിനും ഒരു തരത്തിലുള്ള ഉലച്ചിലുകളും ഭാവിയിൽ സംഭവിക്കരുത്.  ഉറച്ച നിലപാദുകളാണ് ഒരു രാഷ്ട്രത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുക എന്ന് ഖത്തർ വിദേശ മന്ത്രലയം പത്ര പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ആഫ്രിക്കൻ യൂണിയനും ഇത്യോപിയയും നടത്തിയ ശ്രമങ്ങൾക്കും ഒപ്പിടൽ ഔദ്യോഗികമായി പൂര്ത്തീകരിക്കുന്നതില് അവര് വഹിച്ച പങ്കിനും ഖത്തർ വിദേശ കാര്യാ  മന്ത്രലയം നന്ദി അറിയിച്ചു.


Top