News Desk

2021-06-07 02:29:38 pm IST
ദോഹ: മിഡില്‍ ഈസ്റ്റിലെ ഏറ്റവും ശക്തരായ നൂറു കമ്പനികളില്‍ രണ്ടാം സ്ഥാനം ഖത്തര്‍ കമ്പനിക്ക്. നടപ്പു വര്‍ഷത്തെ പ്രകടനം അടിസ്ഥാനമാക്കി ഫോബ്സ് മാഗസിന്‍ ആണ് പട്ടിക തയ്യാറാക്കിയത്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച നൂറു കമ്പനികളുടെ പട്ടികയില്‍ 17 ഉം ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവയാണ്. 

മികച്ച കമ്പനികളുടെ പട്ടികയില്‍ ഖത്തര്‍ നാഷണല്‍ ബാങ്ക് രണ്ടാം സ്ഥാനത്തുണ്ട്. ബാങ്കുകളുടെ പട്ടികയില്‍ ഖത്തര്‍ ഇസ്ലാമിക് ബാങ്ക് 18-ാം സ്ഥാനം നേടി. ബാങ്കിങ് ഇതര കമ്പനികളുടെ പട്ടികയില്‍ ഖത്തറിന്റെ ഉരീദു 22-ാം സ്ഥാനം കരസ്ഥമാക്കി. 

മാസ്റ്റാഫ് അല്‍ റയ്യാന്‍, അല്‍ ഖലീജ് കൊമേര്‍ഷ്യല്‍ ബാങ്ക്, ഇന്‍ഡസ്ട്രീസ് ഖത്തര്‍, ഖത്തര്‍ പെട്രോകെമിക്കല്‍ കമ്പനി എന്നിവയും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. പട്ടികയിലെ ഗണ്യമായ വിഭാഗം കമ്പനികളും ഖത്തറില്‍ നിന്നായത് രാജ്യത്തിന്റെ ശക്തമായ സാമ്പത്തിക അടിത്തറയെ കുറിക്കുന്നതാണെന്ന് പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top