News Desk

2021-04-27 12:15:28 pm IST
ദോഹ: പ്രാദേശിക-അന്താരാഷ്ട്ര സാഹചര്യങ്ങള്‍ പരിഗണിച്ചു കൊണ്ട് ഖത്തറിലെ പ്രതിദിന കൊവിഡ് വാക്‌സിനേഷന്‍ നിരക്ക് 25 ശതമാനം വര്‍ധിപ്പിക്കാന്‍ ധാരണയായതായി ആരോഗ്യ മന്ത്രാലയം വാക്‌സിനേഷന്‍ വിഭാഗം മേധാവി ഡോക്ടര്‍ അല്‍ സോഹ ബയാത്ത് അറിയിച്ചു. പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഡോക്ടര്‍ ഇക്കാര്യം പറഞ്ഞത്. 

പ്ലാസ തെറാപ്പി ചികിത്സ ലഭ്യമായവര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ തൊണ്ണൂറ് ദിവസങ്ങള്‍ക്ക് ശേഷം നല്‍കാനാണ് ധാരണ. കൊവിഡ് ഭേദമായവര്‍ക്ക് പതിനാലു ദിവസങ്ങള്‍ക്ക് ശേഷം വാക്‌സിന്‍ നല്‍കുന്നതില്‍ തടസ്സമില്ല. കൊവിഡ് ഭേദമായവരുടെ ശരീരത്തില്‍ കാണാറുള്ള ആന്റി ബോഡി ഘടങ്ങളുടെ സാന്നിധ്യം വാക്‌സിനെടുക്കുന്നതില്‍ പ്രശ്‌നമാവില്ലെന്നും ഡോക്ടര്‍ പറഞ്ഞു. 

ലുസൈലിലെയും അല്‍ വക്രയിലെയും വാക്‌സിന്‍ കേന്ദ്രങ്ങള്‍ രണ്ടാമത്തെ ഡോസ് വാക്‌സിനായി പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.
 വാക്‌സിന്‍ സ്വീകരിക്കുന്നത് മാത്രമാണ് കൊവിഡ് ഭീതിയില്‍ നിന്നും മോചിതരാവാനുള്ള ഏക പോംവഴി. വാക്‌സിന്‍ സ്വീകരിച്ച രാഷ്ട്രങ്ങളില്‍ കൊവിഡ് മരണങ്ങള്‍ കുറഞ്ഞത് ഇതുമായി ബന്ധപ്പെട്ടു അന്വേഷണം നടത്തുന്നവര്‍ വ്യക്തമായി മനസ്സിലാക്കേണ്ടതാണെന്നും ഡോക്ടര്‍ സോഹ ചൂണ്ടിക്കാട്ടി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top