News Desk

2021-03-12 06:04:35 pm IST

ദോഹ: ഇന്ത്യന്‍ ദേശീയ ഫുട്ബാള്‍ ടീമിന്റെ അവശേഷിക്കുന്ന ലോക കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് ഖത്തര്‍ ആതിഥേയത്വം വഹിക്കും. ഏഷ്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍ പുറത്തിറക്കിയ പ്രഖ്യാപനത്തെ മുന്‍നിര്‍ത്തി ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ മൂലം വളരെയധികം വൈകി ചാര്‍ട്ടര്‍ ചെയ്ത മത്സരങ്ങളാണ് ഖത്തറില്‍ അരങ്ങേറുക. ഇന്ത്യക്ക് പുറമെ ഒമാന്‍, അഫ്ഗാന്‍, ബംഗ്ലാദേശ്, ജപ്പാന്‍ തുടങ്ങിയവരുടെ ബാക്കി വരുന്ന യോഗ്യത മത്സരങ്ങള്‍ക്കും ഖത്തര്‍ വേദിയാകും. 

2023-ല്‍ ചൈന ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പ് ഫുട്ബാള്‍ ചാംപ്യന്‍ഷിപ്പിലേക്കുള്ള യോഗ്യതാ മത്സരങ്ങളാണ് നിലവിലെ ഫിഫ ലോക കപ്പ് യോഗ്യത മത്സരങ്ങള്‍ പരിഗണിക്കും. ഖത്തറില്‍ മെയ് 31 മുതല്‍ ജൂണ്‍ 15 വരെയായിരിക്കും ലോക കപ്പ് യോഗ്യതാ മത്സരങ്ങള്‍ അരങ്ങേറുന്നത്.  


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top