Breaking News
ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷൻ ഇന്ന് ആരംഭിക്കും | എത്യോപ്യന്‍ പ്രധാനമന്ത്രിക്ക് അനുകൂലമായി നടത്തിയ റാലിക്കുനേരെ ബോംബാക്രമണം; 29 പേര്‍ക്ക് പരിക്ക് | സന്ദര്‍ശക വിസ ദുരുപയോഗം: പ്രവാസികളുടെ ഇടപാടുകള്‍ തടഞ്ഞുവെക്കും | ഡമാസ്‌കസിലും ഗാസയിലും ഇസ്രായേലിന്റെ വ്യോമാക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു | ട്രംപ് അത്താഴം കഴിക്കുക സ്വർണം - വെള്ളി തളികയിൽ; ഒരുക്കങ്ങൾ പൂർത്തിയായി | ജഫ്രബാദിലെ സമരം; കനത്ത സുരക്ഷയിൽ ഡൽഹി | ബീഹാറില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് നിതീഷ് കുമാര്‍ | ട്രംപ് ഇന്ന് ഇന്ത്യയിലെത്തും; അഹമ്മദാബാദിൽ വൻ സ്വീകരണം | കേരളം തീവ്രവാദ ഫാക്ടറിയാണെന്ന് കര്‍ണാടക ബി.ജെ.പി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി |
2019-07-23 10:41:59am IST
ഖത്തറിന്റെ മുഖഛായ മാറ്റാനുള്ള അലങ്കാര പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി പൊതുമരാമത്ത് വിഭാഗമായ അഷ്‌ഗാൽ അറിയിച്ചു. നിരത്തുകൾ, വഴിയോരങ്ങൾ, പ്രധാന കെട്ടിടങ്ങൾ എന്നിവയാണ് അഷ്‌ഗാൽ കൂടുതൽ അലങ്കരിക്കാനും ചിലയിടങ്ങളിൽ മോടി പിടിപ്പിക്കാനും ശ്രമിക്കുന്നത്.

ഖത്തർ മ്യൂസിയത്തിൽ നിന്നുള്ള തിരെഞ്ഞെടുത്ത ഖത്തരി കലാകാരന്മാരുടെയും വിദഗ്ധരുടെയും സഹായത്തോടെയാണ് ഈ അലങ്കാര പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കപ്പെടുന്നത്. ഖത്തർ പാരമ്പര്യം, അറബ് പൈതൃകം എന്നിവക്ക് പുറമെ ആധുനിക വികസിത രാഷ്ട്രങ്ങളുടെ ഏറ്റവും നവീനമായ പട്ടണ അലങ്കാരങ്ങളും ഖത്തർ തെരുവുകളിൽ സജ്ജീകരിക്കും.

2022 ലോക കപ്പിനെ മുന്നിൽ കണ്ടു കൊണ്ട് ഖത്തറിലെ പ്രധാന നഗരങ്ങളിൽ കാല്പന്തുകളിയുമായി ബന്ധപ്പെട്ട തീമുകൾ ഉൾപ്പെടുത്തി കൊണ്ടുള്ള ഇൻസ്റ്റലേഷൻ പ്രവർത്തനങ്ങളും അധികൃതർ പദ്ധതിയിടുന്നുണ്ട്.
Top