News Desk

2021-03-26 10:23:25 pm IST

ദോഹ: ഖത്തറില്‍ ഡിസംബര്‍ 30-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയം ഏപ്രില്‍ 30-ല്‍ നിന്നും ജൂണ്‍ 30 വരെ നീട്ടിയതായി ജനറല്‍ ടാക്‌സ് അതോറിറ്റി അറിയിച്ചു. 

കൊവിഡ് പ്രതിസന്ധി കാരണം ഓഡിറ്റിംഗ് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്ഥാപനങ്ങള്‍ക്ക് ഈ സമയം വിനിയോഗിക്കാം. 

നിലവില്‍ 10 ദശലക്ഷം റിയാല്‍ ടേണോവറുള്ള സ്വദേശി, ജി.സി.സി രാജ്യങ്ങളുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്കു ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള പരിധി ഇപ്പോള്‍ അഞ്ചു ദശലക്ഷമാക്കി മാറ്റിയിട്ടുണ്ട്. 
രണ്ടു ദശലക്ഷം റിയാല്‍ മൂലധനമുള്ള കമ്പനികള്‍ക്ക് ഒരു ദശലക്ഷം റിയാല്‍ ആക്കി കുറച്ചിട്ടുണ്ട്. 

ഈ പരിധിയില്‍ വരാത്ത ഖത്തരി, ജി.സി.സി കമ്പനികളും ഓഗസ്ത് 31-നകം സിംപ്ലിഫൈഡ് ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കണം. ഇതില്‍ വീഴ്ച വരുത്തിയില്‍ ഓരോ ദിവസത്തിനും 500 റിയാല്‍ വീതം പിഴ കൊടുക്കണം. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top