ദോഹ: ഫിഫ അറബ് കപ്പിനോടനുബന്ധിച്ച് കോര്‍ണിഷ് സ്ട്രീറ്റിലെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി പൊതുജനങ്ങള്‍ക്ക് ഏഴ് കാല്‍നട പ്പാതകള്‍ ഒരുക്കിയിട്ടുണ്ട്.
പൊതുജനങ്ങള്‍ക്കായി എല്ലാ കാല്‍നടപ്പാതകളും തുറന്നിട്ടുണ്ട്. ഫിഫ അറബ് കപ്പിനോടനുബന്ധിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനാണ് കാല്‍നടപ്പാതകള്‍ താല്‍ക്കാലികമായി അടച്ചിട്ടതെന്ന് കോര്‍ണിഷ് ക്ലോഷര്‍ കമ്മിറ്റിയുടെ ടെക്നിക്കല്‍ ടീം മേധാവി ലെഫ്റ്റനന്റ് ഖാലിദ് അല്‍ മുല്ല അല്‍ റയാന് ടിവിയോട് സംസാരിക്കവെ അറിയിച്ചു.
സൗഖ് വാഖിഫില്‍ നിന്ന് ഓരോ 15 മിനിറ്റിലും ഷെറാട്ടണിലേക്കുള്ള ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബസിന് ആകെ 11 സ്റ്റേഷനുകളാണ് ഉണ്ടായിരിക്കുക. പൊതുജനങ്ങള്‍ക്ക് വേദികളിലേക്കും വരാനും പോകാനും ഈ സ്റ്റേഷനുകളില്‍ നിന്ന് ബസ് ലഭിക്കും.
മറ്റ് വാഹനങ്ങള്‍ക്ക് കോര്‍ണിഷിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമായി പ്രത്യേക പ്രവേശന കവാടങ്ങള്‍ ക്രമീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക