ദോഹ: കൊവിഡ് മുന്‍കരുതലുകളുടെ ഭാഗമായുള്ള മാസ്ക് ധരിക്കല്‍, സാമൂഹിക അകലം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടു കൊണ്ട് രാജ്യത്ത് പകര്‍ച്ചവ്യാധി രോഗങ്ങളില്‍ വലിയ കുറവ് വന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
ചുമ, ജലദോഷം തുടങ്ങിയ പകര്‍ച്ചവ്യാധി രോഗങ്ങള്‍ രാജ്യത്ത് ഗണ്യമായി കുറഞ്ഞെന്ന് രാജ്യത്തെ ഫാര്‍മസിസ്റ്റുകള്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില്പനയില് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
വായുവിലൂടെയും സ്പര്ശനത്തിലൂടെയും പകരുന്ന രോഗങ്ങളെ കുറിച്ച് സമൂഹത്തില്‍ അവബോധം വര്‍ധിച്ചു. നേരിയ തോതില്‍ രോഗ ലക്ഷണം പ്രകടമാക്കുന്നവരെ പോലും അകറ്റി നിര്‍ത്താന്‍ ജനങ്ങള്‍ ശ്രമിക്കുന്നത് പകര്‍ച്ച വ്യാധികള്‍ തടയാന്‍ കാരണമാക്കി.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നടത്തിയ അവബോധ പ്രവര്‍ത്തനങ്ങള്‍ അലര്‍ജി പോലുള്ള രോഗങ്ങളെ തടയുന്നതിലും കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക