ദോഹ: ഖത്തറില്‍ വീടുകളുടെ ടെറസില്‍ വിവിധ ആഘോഷങ്ങള്‍ സംഘടിപ്പിക്കുകയും മാലിന്യങ്ങള്‍ ഉപേക്ഷിച്ചു പോവുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട്. പ്രധാനമായും വാരാന്ത്യങ്ങള്‍, ഒഴിവു ദിവസങ്ങള്‍ എന്നീ വേളകളില്‍ രാത്രി സമയങ്ങള്‍ വിവിധ തരത്തിലുള്ള ആഘോഷങ്ങള്‍ ടെറസില്‍ സംഘടിപ്പിക്കുന്ന പ്രവണത ഖത്തര്‍ ജനതക്കിടയില്‍ വര്‍ധിച്ചു വരികയാണ്.
ഇത്തരത്തില്‍ പാചകത്തിനും മറ്റും ഉപയോഗിക്കുന്ന വസ്തുക്കള്‍ അതെ പടി ദിവസങ്ങളോളം ഉപേക്ഷിക്കുകയും പിന്നീട് ഇതിന്റെ മാലിന്യങ്ങള്‍ പരിസര പ്രദേശങ്ങളിലേക്കും മറ്റും വ്യാപിപ്പിക്കുന്ന കേസുകള്‍ നിരവധി തവണ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
മുനിസിപ്പല്‍ മന്ത്രാലയം ഇക്കാര്യത്തില്‍ ഉടന്‍ ഇടപെടണമെന്നാവശ്യമാണ് ജനങ്ങള്‍ മുന്നോട്ട് വക്കുന്നത്. വ്യക്തി ശുചിത്വത്തിനും സാമൂഹിക ശുചിത്വത്തിനും പ്രാധാന്യ നല്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് ജനങ്ങള്‍ മുന്‍കയ്യെടുക്കേണ്ടതെന്നും പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ