News Desk

2021-05-03 04:48:34 pm IST

ദോഹ: ഖത്തറില്‍ നോമ്പ് കാലത്ത് പല്ലു രോഗങ്ങള്‍ക്ക് ചികിത്സക്കെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതായി അധികൃതര്‍. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വിദഗ്ധരാണ് ഇക്കാര്യം വ്യക്തമാക്കിയത്. നോമ്പ് കാലത്ത് പല്ലുകളുടെ ആരോഗ്യം പ്രത്യേക ശ്രദ്ധിക്കേണ്ടതാണ്. 

നോമ്പ് തുറ സമയങ്ങള്‍, അത്താഴ സമയം, നോമ്പ് വേളകളിലെ ചെറുമയക്കങ്ങള്‍ക്ക് ശേഷം തുടങ്ങിയ സമയങ്ങളില്‍ പല്ലുകളുടെ ആരോഗ്യം ഉറപ്പ് വരുത്താന്‍ ശ്രദ്ധിക്കണം. നോമ്പ് വേളകളില്‍ വായ പൂര്‍ണമായും ഡ്രൈ ആയിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇക്കാര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം. 

പല്ല് വൃത്തിയാക്കുമ്പോള്‍ കൂടുതല്‍ സമയം ചിലവഴിക്കാന്‍ ശ്രദ്ധിക്കണം. നോമ്പ് തുറക്ക് ശേഷം അല്ലെങ്കില്‍ ഭക്ഷണ ശേഷം പല്ലും വായയും വൃത്തിയായി സൂക്ഷിക്കാന്‍ ഏവരും തയ്യാറാവണമെന്നും അധികൃതര്‍ അറിയിച്ചു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar Doha
Top