News Desk

2021-06-01 03:19:14 pm IST
ദോഹ: രാജ്യത്ത് കൊവിഡ് ഭീതിയില്‍ പുകവലി ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി അധികൃതര്‍. പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനിലെ കമ്മ്യൂണിറ്റി മെഡിസിന്‍ കണ്‍സള്‍ട്ടന്റും കമ്മ്യൂണിറ്റി സര്‍വീസസ് വെല്‍നസ് മേധാവിയുമായ അബ്ദുല്‍ ഹമീദ് അല്‍ ഖാന്‍ജിയാണ് ഇക്കാര്യം പറഞ്ഞത്.

പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനില്‍ 2010 ല്‍ അല്‍-ഗറഫ സെന്ററിലാണ് ആദ്യത്തെ പുകവലി നിര്‍ത്തലാക്കല്‍ ക്ലിനിക് സ്ഥാപിച്ചത്. രാജ്യത്ത് ക്ലിനിക്കുകളുടെ എണ്ണം ഇപ്പോള്‍ 11 ക്ലിനിക്കുകളില്‍ എത്തിയിട്ടുണ്ട്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി  ഈ വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ ആയിരത്തിലധികം രോഗികളെ ക്ലിനിക്കുകളില്‍  സ്വീകരിച്ചു.

നിലവില്‍ കൊവിഡ് മഹാമാരിയുടെ വ്യാപനം കാരണം ടെലിഫോണ്‍ കണ്‍സള്‍ട്ടേഷനുകള്‍ നല്‍കുന്നുണ്ട്. കുട്ടികളില്‍ പുകവലി ശീലമുള്ളവരെ ചികിത്സിക്കാന്‍ മാതാപിതാക്കളോടൊപ്പം കൗണ്‍സിലിംഗ് സെഷനുകളും സംഘടിപ്പിക്കുന്നുണ്ടെന്ന് അല്‍ ഖാന്‍ജി വിശദീകരിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top