News Desk

2021-02-17 12:21:59 pm IST
ദോഹ: ഖത്തറില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും തിരിച്ചും വൈറസ് ബാധ പടരുന്നത് നിയന്ത്രിക്കാന്‍ പ്രത്യേക ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ വരുന്നു. ഹമദ് തുറമുഖത്ത് നിന്നും റുവൈസ് തുറമുഖത്തു നിന്നും എത്തിച്ചേരുന്ന മൃഗങ്ങള്‍ക്ക് വേണ്ടിയാണ് പ്രത്യേക ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍.

ഖത്തര്‍ പരിസ്ഥിതി മന്ത്രാലയമാണ് ഈ ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെ നടത്തിപ്പ് ചുമതല എറ്റെടുത്തിരിക്കുന്നത്. ഇതുമായി ബന്ധപെട്ട് പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ വെറ്റിനറി ഡോക്ടര്‍മാര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെ  നിരീക്ഷണം ഏറ്റെടുക്കും.  

95 ദശലക്ഷം റിയാല്‍ ചെലവിലാണ് ഈ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത്. ഉന്നത അന്താരാഷ്ട്ര കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും മൃഗങ്ങളുടെ പരിപാലനം നടക്കുക. ഖത്തര്‍ പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top