News Desk

2021-04-11 09:05:25 pm IST
ദോഹ: വെസ്റ്റ് ആഫ്രിക്കന്‍ രാഷ്ട്രമായ ബുര്‍കിന ഫാസോയില്‍ ഖത്തറിന്റെ ധന സഹായത്തോടെ ക്യാന്‍സര്‍ സെന്റര്‍ നിര്‍മാണ ആരംഭം കുറിച്ചതായി അധികൃതര്‍ അറിയിച്ചു. ബുര്‍ക്കിന ഫാസോയുടെ തലസ്ഥാനമായ ഒംഗഡൂഗൗയുവിലാണ് ഇതുമായി ബന്ധപ്പെട്ട പ്രവത്തനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം ഔദ്യോഗിക തുടക്കം കുറിക്കപ്പെട്ടത്. 

ബുര്‍ക്കിന ഫാസോയുടെ രാഷ്ട്രതലവന്‍ റോക് മാര്‍ക്ക് ക്രിസ്ത്യന്‍ കബോര്‍, ഖത്തര്‍ കാബിനറ്റ് സഹമന്ത്രി ഷെയ്ഖ് ഹമദ് ബിന്‍ നാസര്‍ ബിന്‍ ജാസിം അല്‍ ാനി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

മൂവായിരം സ്‌ക്വയര്‍ മീറ്റര്‍ ഭൂമിയില്‍ 1200 സ്‌ക്വയര്‍ മീറ്ററിലാണ് കെട്ടിടം ഉയരുന്നത്. പ്രതിവര്‍ഷം 1800 പേരാണ് രാജ്യത്ത് പുതുതായി ക്യാന്‍സര്‍ രോഗത്തിന് ചികിത്സ നേടാന്‍ എത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top