2019-08-06 02:48:30am IST
ദോഹ : 2022 ഖത്തർ ലോകകപ്പിൽ മികച്ച ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാൻ പുതുയ പദ്ധതികൾ ചർച്ച ചെയ്യാൻ ഖത്തർ ഹെൽത്ത് 2020 സമ്മേളനം ജനുവരിയിൽ നടക്കും.

2020 ജനുവരി 16 മുതൽ 18 വരെ ഷെറാട്ടൺ ഗ്രാൻഡ് ദോഹ റിസോർട്ട്-കൺവൻഷൻ ഹോട്ടലിൽ ഹമദ് മെഡിക്കൽ കോർപറേഷന്റെയും (എച്ച്എംസി) പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെയും പങ്കാളിത്തത്തിലാണ് സമ്മേളനം.  

ആരോഗ്യ പരിചരണം, ഡിസാസ്റ്റർ മാനേജ്‌മെന്റ്, ട്രോമ സംവിധാനം തുടങ്ങിയ മേഖലകളിലുള്ള ദേശീയ, മേഖലാ, രാജ്യാന്തര വിദഗ്ധരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സർക്കാർ പ്രതിനിധികൾ, ലോകാരോഗ്യ സംഘടന, രാജ്യാന്തര ആരോഗ്യ സംഘടനകൾ, മുൻ ലോകകപ്പ് ആതിഥേയ രാജ്യങ്ങളായ റഷ്യ, ബ്രസീൽ, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള ആരോഗ്യ രംഗത്തെ വിദഗ്ധരും പങ്കെടുക്കും. 
Top