ദോഹ: ഖത്തറില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കൊവിഡ് രോഗികളുടെ പ്രതിദിന കണക്കുകളില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയത് കൊവിഡിനെതിരെയുളള പോരാട്ടം അവസാനിച്ചിട്ടില്ലെന്ന ഓര്‍മ്മപ്പെടുത്തലാണെന്ന് നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് എടുത്ത് ആറ് മാസം കഴിഞ്ഞവര്‍ എത്രയും പെട്ടെന്ന് ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡില്‍ നിന്ന് സുരക്ഷ നേടാനും സാധാരണ ജീവിതം ആസ്വദിക്കാനും ഇത് ആവശ്യമാണ്. മുമ്പ് വാക്സിനേഷന് എടുത്തവരിലാണ് വീണ്ടും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്തെ ജനങ്ങളില്‍ വലിയൊരു വിഭാഗം വാക്സിനെടുത്തത് കൊവിഡിനെ നിയന്ത്രണ വിധേയമാക്കാന്‍ സഹായിച്ചിട്ടുണ്ട്. ഇതുമൂലമാണ് പുതിയ കൊവിഡ് കേസുകളും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണവും മരണവും കുറഞ്ഞത്.
ദേശീയ പകര്‍ച്ചവ്യാധി മുന്നൊരുക്ക സമിതി സഹ അധ്യക്ഷന്‍ ഡോ. ഹമദ് ഈദ് അല്‍ റുമൈഹി, പി.എച്ച്.സി.സി മാനേജിങ് ഡയറക്ടര്‍ ഡോ. മറിയം അബ്ദുല്‍മലിക്, പകര്‍ച്ചവ്യാധി കേന്ദ്രം മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ്ലമാനി എന്നിവരും കൊവിഡ് ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചു.
രണ്ടാം ഡോസ് എടുത്ത് ആറ് മാസം കഴിയുമ്പോള്‍ കൊവിഡിനെതിരായ പ്രതിരോധ ശേഷി ക്രമേണ കുറഞ്ഞുവരുന്നതായിട്ടാണ് വിവിധ പഠനങ്ങള്‍ തെളിയിക്കുന്നുവെന്ന് ഡോ. റുമൈഹി പറഞ്ഞു.
ഖത്തറിലും ലോകത്തെ വിവിധ രാജ്യങ്ങളിലും വൈറസ് സാന്നിധ്യം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവില്‍ രാജ്യത്ത് അര്‍ഹരായവര്‍ക്ക് ഫൈസര്‍-ബയോഎന്‍ടെക്, മോഡേണ കൊവിഡ് -19 ബൂസ്റ്റര്‍ വാക്സിനേഷനുകള്‍ നല്‍കുന്നുണ്ടെന്ന് പി.എച്ച്.സി.സി മാനേജിംഗ് ഡയറക്ടര്‍ ഡോ.മറിയം അബ്ദുള്‍മാലിക് പറഞ്ഞു.
എല്ലാ പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്ററുകളിലും ബൂസ്റ്റര്‍ വാക്സിനുകള്‍ ലഭ്യമാണ്. ബൂസ്റ്റര്‍ വാക്സിന് എടുക്കാന്‍ അര്‍ഹരായവരെ നേരിട്ട് ബന്ധപ്പെട്ട് വാക്സിന് എടുക്കുന്നതിന്റെ അപ്പോയിന്റ്മെന്റ് തയാറാക്കുന്നുണ്ട്.
ഇതിന് പുറമെ യോഗ്യതയുള്ളവരും ഇതുവരെ ബന്ധപ്പെടാത്തവര്‍ക്കും അപ്പോയിന്റ്മെന്റ് ഷെഡ്യൂള്‍ ചെയ്യുന്നതിന് പി.എച്ച.്സി.സിയുടെ ഹെല്പ്പ്ലൈന് നമ്പാറയ 4027 7077-ലേക്ക് വിളിക്കാവുന്നതാണ്.
വാക്സിനേഷന് അപ്പോയിന്റ്മെന്റുകള്‍ പിഎച്ച്സിസിയുടെ മൊബൈല്‍ ആപ്പായ നാറാകം (Nar'a-akom) വഴിയും എടുക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക