Breaking News
അരാംകോ ആക്രമണം : ഉത്തരവാദികള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ... | 'പ്ലാസ്റ്റിക് രഹിത ചൊവ്വാഴ്ച ' ഖത്തറിൽ പുതിയ കാമ്പയിൻ ആരംഭിച്ചു | സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു | മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി | ദോഹ മെട്രോ ഷോപ്പുകൾ വാടകക്കെടുക്കാനുള്ള രെജിസ്ട്രേഷൻ തിയതി നീട്ടി | നിലപാട് കടുപ്പിക്കുന്നു ; അമേരിക്കയുമായി ഒരു ചര്‍ച്ചക്കും ഇനിയില്ലെന്ന് ഇറാന്‍ | വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി | നെതന്യാഹു വാഴുമോ ? ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം | ഖത്തറിലെ ചില ഡ്രൈവർ വളരെ മോശമായാണ് വാഹനമോടിക്കുന്നതെന്ന് പ്രാദേശിക പത്രം | സൗദിയിൽ തടവിലായ ഖത്തരി പൗരന്മാരുമായി ഉടൻ തന്നെ ആശയവിനിമയം നടത്തുമെന്ന് ഖത്തർ |
 പ്രളയം കവർന ധാക്കയിലെ വടക്കുപടിഞ്ഞാറൻ ജില്ലകളിൽ തുർക്കി റെഡ്ക്രസൻറുമായി ചേർന്ന് സഹായങ്ങൾ നടപ്പാക്കാൻ ഖത്തർ റെഡ്ക്രസന്റ് സംഘം ധാക്കയിലെത്തി. 

സ്ഥിതിഗതികൾ സന്ദർഷിച്ചു പഠന വിധേയമാക്കിയതിന്റെ അടിസ്ഥാനത്തിൽ അടിയന്തിരമായി 322 കുടുംബങ്ങൾക്ക് ഷെൽട്ടർ, മറ്റു  അറ്റകുറ്റപ്പണികൾക്കുള്ള കിറ്റുകൾ കൈമാറാനും 2000 ഭക്ഷ്യ പാക്കറ്റുകൾ വീതം വിതരണം ചെയ്യാനും ഖത്തർ സംഘം തീരുമാനിച്ചു. 

ഖത്തർ ഡവലപ്മെന്റ് ഫണ്ടിന്റെ സഹായത്തോടെ റെസ്ക്രസന്റ് വികസിപ്പിച്ചെടുത്ത ബംഗ്ലാദേശ്റെ റെഡ്ക്രസന്റ് ഫീൽഡ് ആശുപത്രിയും സംഘം സന്ദർശനം നടത്തി.

144 പേർ മരണപ്പെടുകയും രണ്ടര ലക്ഷത്തിലധികം പേർ ഭവനരഹിതരാവുകയും ചെയ്ത ബംഗ്ലാദേശ് പ്രളയം 7 മില്യൻ ജനങ്ങളെ ബാധിക്കുകയും 163000 ഹെക്ടർ കൃഷിഭൂമി നശിക്കുകയും ചെയ്‌തെന്ന്  റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Top