News Desk

2021-04-06 09:24:23 pm IST
ദോഹ: റമദാന്‍ മാസത്തില്‍ ഗര്‍ഭിണികള്‍ക്ക് പ്രത്യേക നിര്‍ദേശവുമായി ഖത്തര്‍ ഹമദ് ആശുപത്രി അധികൃതര്‍. റമദാനില്‍ ഗര്‍ഭിണികള്‍ അടിയന്തര സാഹചര്യങ്ങളില്‍ ഡോക്ടറെ കാണിക്കാന്‍ മടിക്കാണിക്കരുത്.

വയറ്റില്‍ അസാധാരണമായ തരത്തില്‍ ചലനങ്ങള്‍ അനുഭവപെടുക, അതികഠിനമായ വേദന അനുഭവപ്പെടുക, ക്ഷീണമുണ്ടാവുക എന്നീ സാഹചര്യങ്ങളില്‍ നോമ്പ് മുറിക്കുന്നത് അഭികാമ്യം ആണെന്നും അധികൃതര്‍ അറിയിച്ചു.

മേല്‍ പറഞ്ഞ സാഹചര്യങ്ങളില്‍ കുറച്ച് പഞ്ചസാരയിട്ടു ഇട്ട് അല്‍പം വെള്ളം കുടിക്കുന്നത് ഗുണകരമാണ്. വെള്ളമല്ലെങ്കില്‍ ഡീ-ഹൈഡ്രേഷന്‍ തടയാന്‍ ഉപയോഗിക്കുന്ന മറ്റു സൊലൂഷനുകള്‍ എടുക്കുകയോ ഉടന്‍ തന്നെ ഡോക്ടറുമായി ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ് എന്നും ഹമദ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top