News Desk

2021-04-20 09:45:43 pm IST
ദോഹ: റമദാന്‍ മാസത്തില്‍ രക്തദാനം നടത്താന്‍ അഭ്യര്‍ത്ഥിച്ച് ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍. സാമൂഹ്യമാധ്യമത്തിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ രക്തബാങ്കുകളുടെ പ്രവര്‍ത്തന സമയവും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഹമദ് ജനറല്‍ ആശുപത്രിക്ക് അടുത്തുള്ള രക്തബാങ്കുകള്‍ ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച്ച വരെ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒന്ന് വരെയും വൈകുന്നേരം ആറ് മുതല്‍ രാത്രി 12 വരെയും തുറന്ന് പ്രവര്‍ത്തിക്കും. വെള്ളിയാഴ്ച തുറക്കുന്നതല്ല. 

ഹമദിന്റെ സര്‍ജിക്കല്‍ സ്പെഷ്യാലിറ്റി സെന്ററിന് അടുത്തുള്ള ഔട്ട്‌പേഷ്യന്റ് ഡിപ്പാര്‍ട്ട്മെന്റിന് എതിര്‍വശത്തുള്ള രക്തദാന കേന്ദ്രം ശനിയാഴ്ച മുതല്‍ വ്യാഴം വരെ വൈകുന്നേരം ആറ് മുതല്‍ 12 വരെ തുറക്കുന്നതായിരിക്കും. വെള്ളിയാഴ്ച്ച തുറക്കുന്നതല്ല.

സൂഖ് വഖിഫ് മൊബൈല്‍ യൂണിറ്റ് ഞായറാഴ്ച്ച മുതല്‍ ശനിയാഴ്ച വരെ (വെള്ളിയാഴ്ച ഉള്‍പ്പെടെ) രാത്രി എട്ട് മുതല്‍ 12 വരെ തുറക്കും. മുഷറീബ് മൊബൈല്‍ യൂണിറ്റ് ഞായറാഴ്ച മുതല്‍ ശനിയാഴ്ച വരെ (വെള്ളിയാഴ്ച ഉള്‍പ്പെടെ) രാത്രി എട്ട് മുതല്‍ 12 വരെ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വൈബ്‌സൈറ്റുമായി ബന്ധപ്പെടുക.






കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



Top