News Desk

2021-05-20 02:18:43 pm IST
ദോഹ: ഖത്തറില്‍ കഴിഞ്ഞ ദിവസം മാത്രം കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചത് 40000 പേരെന്ന് റിപ്പോര്‍ട്ട്. ഖത്തര്‍ ആരോഗ്യ മന്ത്രാലയമാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഒരു ദിവസം രാജ്യത്ത് നല്‍കുന്ന വാക്‌സിനേഷന്‍ നിരക്കില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇത്.

രാജ്യത്ത് ഇതുവരെയും 2,150,749 വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തു. 54.7% പേര്‍ക്ക് രാജ്യത്ത് ആദ്യ ഡോസ് നല്‍കി. അറുപത് വയസിന് മുകളിലുള്ള 84% പേര്‍ക്കും വാക്‌സിന്‍ രണ്ടു ഡോസും നല്‍കിയിട്ടുണ്ട്. 

രാജ്യത്ത് കൂടുതല്‍ കൊവിഡ് വാക്‌സിന്‍ എത്തിച്ചേര്‍ന്നതും കൂടുതല്‍ വാക്‌സിന്‍ കേന്ദ്രങ്ങള്‍ തുറന്നതും ഇതുമായി ബന്ധപ്പെട്ട നടപടികള്‍ എളുപ്പമാക്കാന്‍ കാരണമാക്കി. രാജ്യത്ത് വാക്‌സിനേഷന്‍ നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നത് വഴി സാധാരണ നിലയിലേക്ക് കാര്യങ്ങളെ എത്തിക്കാന്‍ കാരണമാകുമെന്ന് അധികൃതര്‍ കണക്കു കൂട്ടുന്നു. ഇക്കാര്യത്തില്‍ ജനങ്ങളുടെ സഹകരണം നിര്‍ണായകമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top