News Desk

2021-03-25 04:12:25 pm IST
ദോഹ: ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുന്ന വാണിജ്യ സ്ഥാപങ്ങള്‍ക്ക് പതിനായിരം റിയാല്‍ പിഴ ഈടാക്കുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം ഖത്തര്‍ ടെലിവിഷന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വാണിജ്യ മന്ത്രാലയം ലൈസന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ആയിദ് മനാഹി അല്‍ ഖഹ്ത്താണി   ഇക്കാര്യം പറഞ്ഞത്. 

അയ്യായിരം മുതല്‍ പതിനായിരം റിയാല്‍ വരെ പിഴ ഈടാക്കാനാണ് അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്. നിയമ ലംഘനം നടത്തിയ സ്ഥാപനങ്ങള്‍ ഏഴു മുതല്‍ പതിനാല് ദിവസത്തേക്ക് വരെ അടച്ചിടാനും അധികൃതര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. 

ഹോട്ടലുകളിലെ ജിമ്മുകള്‍ക്ക് കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സ്ത്രീകളുടെയും പുരുഷന്‍മാരുടെയും സലൂണുകള്‍ക്ക് മുപ്പത് ശതമാനമാണ് കപ്പാസിറ്റിയോടെ  പ്രവര്‍ത്തിക്കാന്‍ അനുമതിയെന്നും  അല്‍ കഹ്താനി വിശദീകരിച്ചു.

Top