News Desk

2021-06-08 09:25:23 pm IST
ദോഹ: ഖത്തറിലെ പാര്‍പ്പിടമേഖലയില്‍ ശബ്ദ മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഖത്തര്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ട്രാഫിക് വിഭാഗം ബോധവത്കരണ വിഭാഗം മേധാവി ഡോക്ടര്‍ മുഹമ്മദ് അല്‍ ഹാജറാഫ് ആണ് ഇക്കാര്യം പറഞ്ഞത്. 

രാജ്യത്തെ താമസ മേഖലകളില്‍ ശബ്ദമലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുകയും വാഹന ഉടമകള്‍ക്ക് മൂവായിരം റിയാല്‍ പിഴ ചുമത്തുകയും ചെയ്യും. വാഹനങ്ങള്‍ മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി ചില വിഭാഗം ഡ്രൈവര്‍മാര്‍ അതിഭീകര ശബ്ദങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.
 
ഇത് താമസ മേഖലയിലെ കുടുംബങ്ങള്‍ അടക്കമുള്ളവര്‍ക്ക് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത് എന്നും അദ്ദേഹം അറിയിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top